കൊല്ലം : റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ 48 ദിവസം പ്രായമായ കൈക്കുഞ്ഞുമായി തമിഴ്നാട് സ്വദേശി. റെയിൽവേ പോലീസ് സ്റ്റേഷൻ SHO R S രഞ്ജുവിന്റെ നേത്യത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു പെൺ കുഞ്ഞ് പ്ലാറ്റ്ഫോമിൽ കിടക്കുന്നതായും തൊട്ടടുത്ത് ഒരു തമിഴ് സ്വദേശിയേയും കാണപ്പെട്ടു. ഭാര്യയോടൊപ്പം പിണങ്ങി കുട്ടിയുമായി തിരുനൽവേലിയിൽ നിന്നും കേരളത്തിലേക്ക് വന്നതാണന്നും താൻ സ്വന്തം പിതാവാണന്നും മുരുഗൻ മണി (35) അവകാശപ്പെട്ടു. എന്നാൽ കുട്ടിയുടെ പിതാവാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. കുട്ടി അവശനിലയിലും ആയിരുന്നു. കുട്ടിയെ റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രഞ്ജു, SI മനോജ് കുമാർ , പാർവ്വതി , രഞ്ചിത്ത് കെ ആർ , രജീഷ് കുമാർ സുമേഷ് എന്നിവർ ചേർന്ന് CWC യ്ക്ക് കൈമാറി.
