പത്തനംതിട്ട: നോളജ് വില്ലേജിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ അങ്കണവാടികളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയാറാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതിനായി ഈ മേഖലയിലെ അക്കാദമിക് വിദഗ്ധരെ പങ്കെടുപ്പിച്ച് വര്‍ക്ഷോപ്പ് നടത്തും. ദീര്‍ഘമായ ഇടവേളയ്ക്കുശേഷം അങ്കണവാടികള്‍ തുറന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ പഠനത്തിനായി ഒരുക്കിയ സൗകര്യങ്ങളും തയാറെടുപ്പുകളും വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
