കൊട്ടാരക്കര : സംസാരിക്കാനും കേൾക്കാനും കഴിയാത്ത എന്ന് കരുതുന്ന യുവതി രണ്ടുദിവസം മുന്നേ വാളകത്തിനു സമീപത്തു നിന്നും കൊട്ടാരക്കര പോലീസ് ആശ്രയിൽ എത്തിച്ചു . രാത്രി 10 മണി കഴികെ വാളകം ബസ് സ്റ്റോപ്പിലിരുന്ന യുവതിയെ ചില സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതിനെ തുടർന്ന് നാട്ടുകാർ സാമൂഹ്യ വിരുദ്ധരെ ഓടിക്കുകയും, വീണ്ടും കാറിൽ വന്ന ചിലർ യുവതിയെ പിടിച്ചു വലിച്ചു കൊണ്ടുപോകാൻ ശ്രമം നടത്തിയതോടെ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വാളകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ഷാജി അലക്സാണ്ടർ കൊട്ടാരക്കര എസ് എച് ഓ യുടെ നിർദ്ദേശ പ്രകാരം കലയപുരം ആശ്രയയുടെ സംരക്ഷണയിലാക്കാക്കുകയായിരുന്നു . ഉച്ചക്ക് ഒരു മണി മുതൽ വാളകത്തു ഇരിക്കുന്നതായി നാട്ടുകാർ പറഞ്ഞു . ചില ആംഗ്യങ്ങൾ മാത്രമാണ് ഈ യുവതി കാണിക്കുന്നത് ഭാഷ മറ്റു വിവരങ്ങൾ മനസിലാകാൻസാധിച്ചിട്ടില്ല .20 – 30 നും മദ്ധ്യേ പ്രായംതോന്നുന്ന ഈ യുവതിയെ തിരിച്ചറിയുന്നവർ പോലീസ്റ്റേഷനിലോ ,ആശ്രയയിലൊ ബന്ധപെടുക . ആശ്രയ കലയപുരം ഫോൺ 8606982635
