പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം ജില്ലയില്‍ നടക്കും. ഓമല്ലൂര്‍ പന്ന്യാലി ഗവ. യു.പി. സ്കൂള്‍, റാന്നി പുതുശേരിമല ഗവ. യു.പി സ്കൂള്‍, അയിരൂര്‍ ജി.എല്‍.പി. സ്കൂള്‍ എന്നീ വിദ്യാലയങ്ങളിലാണ് പത്തനംതിട്ട ജില്ലയില്‍ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.