Asian Metro News

വനിതകള്‍ക്ക് സ്വയം തൊഴില്‍വായ്പ

 Breaking News

വനിതകള്‍ക്ക് സ്വയം തൊഴില്‍വായ്പ

വനിതകള്‍ക്ക് സ്വയം തൊഴില്‍വായ്പ
February 09
10:25 2022

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും.18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി വസ്തു/ ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും.

www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ജില്ലാഓഫീസ്, പണിക്കന്റ്ത്തു ബില്‍ഡിംഗ്, രണ്ടാംനില, കോളജ് റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8281552350 എന്ന നമ്പറില്‍ ബന്ധപ്പെടാം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment