കൊട്ടാരക്കര: മൈലം പഞ്ചായത്തിലെ മുൻ വനിതാ മെമ്പറുടെ വീട്ടിൽ രാത്രിയിൽ കടന്നുകയറി ആക്രമണം. മുൻ വാർഡ് മെമ്പർ സിന്ധുവിന്റെ വീട്ടിലാണ് കിഴക്കേ തെരുവ് സ്വദേശിയായ ബന്ധു ആക്രമണം നടത്തിയത്. സിന്ധുവും രണ്ടു പെണ്മക്കൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. മദ്യപിച്ചു ഓട്ടോയിൽ എത്തി ഇവരെ മർദ്ധിക്കുകയായിരുന്നു. വീടിനുള്ളിൽ കയറി ടി വി, കസേരയുമൊക്കെ അടിച്ചു തകർത്തു. ഇവരുടെ ബന്ധുവായ ക്രിക്കറ്റ് താരം പീഡന ശ്രമം നടത്തിയെന്ന് പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് അക്രമം. പീഡനശ്രമം സംബന്ധിച്ച് പോലീസിൽ പരാതി നൽകി. പോലീസ്റ്റേഷൻ കയറി ഇറങ്ങിയെങ്കിലും സംരക്ഷണമോ നടപടിയോ ഉണ്ടായില്ല.
