വയനാട് : ജില്ലയിൽ റോഡപകടങ്ങൾ സംഭവിച്ച വൈത്തിരി, കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽ നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ. രാജീവ് സന്ദർശനം നടത്തി. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചു അപകടം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് വയനാട് എൻഫോഴ്സ്മെന്റ് ആർ. ടി. ഒ യ്ക്ക് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും വയനാട് റോഡ് സേഫ്റ്റി വാളന്റിയേഴ്സും സംയുക്തമായി കൽപറ്റയിൽ റോഡിൽ സീബ്ര ലൈൻ മങ്ങിപ്പോയ സ്ഥലങ്ങളിൽ സീബ്രാ ലൈൻ മാർക്ക് ചെയ്യൽ നടപടികൾക്ക് തുടക്കമിട്ടു. സ്കൂൾ സോൺ മേഖലയും, സ്ഥിരമായി അപകമുണ്ടാകുന്നതുമായ കൽപറ്റ എസ്. കെ. എം. ജെ സ്കൂളിന് മുന്നിലുള്ള ഹൈവേയിലാണ് യാത്രക്കാർക്ക് ഉപകാരമായ പരിപാടിയ്ക്ക് തുടക്കമിട്ടത്. പ്രസ്തുത പരിപാടിയിൽ എം.എൽ. എ . ടി. സിദ്ധിഖ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ്, എൻഫോഴ്സ്മെന്റ് ആർ. ടി. ഒ അനൂപ് വർക്കി, എം.വി. ഐ വിനീത് വി. വി,എ. എം. വി. ഐ മാരായ ഗോപീകൃഷ്ണൻ, സുമേഷ് ടി. എ, റോഡ് സേഫ്റ്റി വോളന്റിയേഴ്സ് ഭാരവാഹി കുഞ്ഞിമുഹമ്മദ് മേപ്പാടി എന്നിവർ നേതൃത്വം നൽകി.റോഡപകടങ്ങൾ കുറയ്ക്കുന്നതിന് കർശനമായ വാഹന പരിശോധനയും, അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ, രെജിസ്ട്രേഷൻ ക്യാൻസലേഷൻ തുടങ്ങിയ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ. ടി. ഒ അനൂപ് വർക്കി, ജില്ലാ ആർ. ടി. ഒ ഇ. മോഹൻദാസ് എന്നിവർ അറിയിച്ചു.
