Asian Metro News

സ്കൂൾ വിദ്യാർഥിനിക്കെതിരെ ഓൺലൈൻ ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ.

 Breaking News

സ്കൂൾ വിദ്യാർഥിനിക്കെതിരെ ഓൺലൈൻ ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ.

സ്കൂൾ വിദ്യാർഥിനിക്കെതിരെ ഓൺലൈൻ ലൈംഗിക  അതിക്രമം, യുവാവ് അറസ്റ്റിൽ.
February 08
14:43 2022

സമൂഹ മാധ്യമങ്ങളിലൂടെ പരിചയം ഭാവിച്ചു സ്കൂൾ വിദ്യാർഥിനിക്കെതിരെ ഓൺലൈൻ ലൈംഗിക അതിക്രമം നടത്തിയ വർക്കല ചെമ്മരുതി മുട്ടപ്പലം ചരുവിള പുത്തൻ വീട്ടിൽ സത്യപാലൻ മകൻ ബിനുവിനെ (23 )കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്‌ സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും ചിത്രങ്ങൾ മോർഫ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന്  ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കാൻ പ്രതി വിദ്യാർത്ഥിനിയോട്  ആവശ്യപ്പെടുകയായിരുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവി യുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പ്രസന്ന കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജഗദീപ്.R .S ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനു.C .S  ,  സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാ കുമാരി,  സിവിൽ പോലീസ് ഓഫീസർ രജിത് ബാലകൃഷ്ണൻ  എന്നിവർ നടത്തിയ   അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment