ആയുർ : കൊട്ടാരക്കര പോലീസ് സ്റ്റേഷൻ വിഭജിച്ചു വാളകത്തു പോലീസ് സ്റ്റേഷൻ വരണമെന്നുള്ള ആവശ്യത്തിന് പരിഹാരം ആകുന്നു. പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലുള്ള മത്തായിമുക്ക്, പാറങ്കോട്, വേങ്ങൂർ, ഉമ്മന്നൂർ പഞ്ചായത്തിന്റെ പ്രദേശങ്ങൾ, പനവേലി , വെട്ടിക്കവല എന്നിവയൊക്കെ പുതിയ വാളകം സ്റ്റേഷൻ പരിധിയിൽ വരും. സംസ്ഥാന പാതയിൽ വാളകം മുതൽ കമ്പംകോടുവരെ പുതിയ സ്റ്റേഷൻ പരിധിയിൽ വരും.
