Asian Metro News

കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണം

 Breaking News

കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണം

കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണം
January 22
15:15 2022

ആലപ്പുഴ: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സ്വാഭാവികമല്ലാത്ത ലക്ഷണങ്ങള്‍ പ്രകടമായാല്‍ ചികിത്സ തേടുന്നതിന് ജില്ലാതല കോവിഡ് കണ്‍ട്രോള്‍ റൂമിലെ 0477 2239999 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കടുത്ത പനി തുടരുക, ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുക, പള്‍സ് ഓക്‌സിമീറ്ററില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94ല്‍ താഴ്ന്നു നില്‍ക്കുക, നെഞ്ചില്‍ വേദയോ ഭാരമോ അനുഭവപ്പെടുക, ശരീരവേദന, കടുത്ത ക്ഷീണം, പേശീവേദന, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരാണ് വൈദ്യ സഹായം തേടേണ്ടത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് മാറണം

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment