കോവിഡ് പ്രതിരോധത്തിന്, എൻ95 മാസ്ക് നിർബന്ധമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിൽ ആദ്യം തന്നെ അതി തീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസിനെ പ്രതിരോധിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഈ ഘട്ടം അതിപ്രധാനമാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും കൂടുകയാണ്. ആശുപത്രി സൗകര്യങ്ങൾ സജ്ജമാണ്. ഓക്സിജൻ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
രോഗം വ്യാപകമായി പടരാതിരിക്കാൻ എൻ95 മാസ്കോ ഡബിൾ മാസ്കോ ജനങ്ങൾ ഉപയോഗിക്കണം. ക്ലസ്റ്റർ രൂപപ്പെടുന്നത് ഒഴിവാക്കാൻ ശ്രദ്ധവേണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment