തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ് ടു, എസ്.എസ്.എല്‍.സി, പാസായവര്‍ക്ക് അപേക്ഷ നല്‍കാം. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. അവസാന തീയതി ജനുവരി 19. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2785859, 9605030489, ഇ-മെയില്‍ [email protected].
