ഒരു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികൾ പാലക്കാട്ട് പിടിയിൽ

January 15
15:18
2022
പാലക്കാട്: ചില്ലറ വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന 3 കിലോ 200 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് മലപ്പുറം ജില്ലക്കാർ പാലക്കാട് പിടിയിലായി. മലപ്പുറം, മേലാറ്റൂർ, വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്(27), മുജീബ് റഹ്മാൻ(36) എന്നിവരെയാണ് പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നു രാവിലെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ടൗൺ നോർത്ത് പോലീസും സംയുക്കമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.
ആന്ധ്രപ്രദേശിലെ പാഡേരു എന്ന സ്ഥലത്തു നിന്നുമാണ് ട്രൈയിൻ മാർഗ്ഗം പ്രതികൾ ഹഷീഷ് ഓയിൽ കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. തൃശൂർ ജില്ലയിലെ ഇടപാടുകാരന് കൈമാറാനാണ് പദ്ധതി. പ്രതികൾ മുൻപും സമാന രീതിയിൽ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി കണ്ടെത്തി.
രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചെറു ബോട്ടിലുകളിൽ നിറച്ചാണ് ചില്ലറ വിൽപ്പന നടത്തി വരുന്നത്. വീര്യം കൂടുതലും കൈകാര്യം ചെയ്യാൻ എളുപ്പവുമായതിനാലാണ് ഹഷീഷ് ഓയിലിന് പ്രിയമേറുന്നത്.
വലിയ അളവിൽ കഞ്ചാവ് വാറ്റിയെടുത്താണ് ഹഷീഷ് ഓയിൽ നിർമ്മിക്കുന്നത്. ലഹരിക്കടത്തിൻ്റെ ഇടപാടുകാരുടെയും, ഉറവിടത്തെക്കുറിച്ചും പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
പ്രതി മുതലുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് lPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ DySP CD. ശ്രീനിവാസിൻ്റെ മേൽനോട്ടത്തിൽ പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പക്ടർ രാജേഷ്, SCPO സലീം, CPO സുരേഷ് കുമാർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T. R. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ, സൈബർ സെൽ ഉദ്യാഗസ്ഥൻ K. V. ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് ലഹരിക്കടത്ത് പിടികൂടിയത്.
There are no comments at the moment, do you want to add one?
Write a comment