Asian Metro News

വെള്ളിയാഴ്ച 16,338 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3848

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

വെള്ളിയാഴ്ച 16,338 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3848

വെള്ളിയാഴ്ച 16,338 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3848
January 15
08:50 2022

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച (14-01-2022) 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,657 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3638 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 76,819 കോവിഡ് കേസുകളില്‍, 4.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment