കണ്ണൂർ ∙ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചാൽ കേരളത്തിന്റെ ആരോഗ്യരംഗത്തിനു നേരിടാനാവില്ലെന്നു സൂചന. ആവശ്യത്തിനു മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ് സർക്കാർ ആശുപത്രികളിൽ.
കോവിഡ് പർച്ചേസുകളുടെ മറവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്സിഎൽ) നടത്തിയ വൻ ക്രമക്കേടുകൾ മൂലമാണ് കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഗുരുതര പ്രതിസന്ധി രൂപപ്പെട്ടത്. കോവിഡ് സമയത്തെ പർച്ചേസുകളുമായി ബന്ധപ്പെട്ടു നടന്ന ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നതിനെത്തുടർന്നു ഫയലുകളിൽ ഒപ്പിടാൻ ആരോഗ്യ വകുപ്പ് അധികൃതർ മടിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.