കോവിഡ് ക്ലസ്റ്റർ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി: ആരോഗ്യമന്ത്രി

January 14
11:46
2022
സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ ഒമിക്രോൺ ക്ലസ്റ്ററായ സ്വകാര്യ നഴ്സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment