വൊക്കേഷണൽ ഹയർ സെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ പ്രവേശന തീയതി നീട്ടി.

January 13
13:46
2022
സ്കോൾ-കേരള മുഖേനെയുള്ള 2021-22 അധ്യയന വർഷത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 19 വരെയും 60 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം.
There are no comments at the moment, do you want to add one?
Write a comment