ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം

January 13
10:24
2022
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ തുടങ്ങിയവർ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സർക്കുലർ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്നു കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായതിനാൽ ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
07-12-2020ലെ സിഡിഎൻ2/97/2020/പൊഭവ നമ്പർ സർക്കുലറിൽ നിർദേശിച്ച പ്രകാരം സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള കൈത്തറി, ഖാദി തുണിത്തരങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചു.
There are no comments at the moment, do you want to add one?
Write a comment