കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. ദിലീപിന്റെ ആലുവയില്‍ ‘പത്മസരോവരം’ എന്ന വീട്ടിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന സംവിധായകന് ബാലചന്ദ്രകുമാരിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ നീക്കം.
