ഇടുക്കി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കർഷക പങ്കാളിത്തത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതി (BPKP) സുഭിക്ഷം – സുരക്ഷിതത്വത്തിൻ്റെ ഭാഗമായി കാന്തല്ലൂർ – മറയൂർ ക്ലസ്റ്ററിൻ്റെ കിസാൻ മേളയുടെ ഉദ്ഘാടനം ജനുവരി 10ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാന്തല്ലൂർവിഎഫ്പിസികെ ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.യോഗത്തിൽ അഡ്വ. കെ രാജ എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കൃഷി ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി .കെ .ഫിലിപ്പ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനന്ദറാണി ദാസ്,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
