കൊച്ചി ∙ കളമശ്ശേരിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്, ചുവപ്പ് സിഗ്നല്‍ തെറ്റിച്ച് മുന്നോട്ടെടുത്തപ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
