തിരുവനന്തപുരം : പൊതുമരാമത്ത് റോഡുകളുടെ പരിപാലനവും ജലവിഭവ പദ്ധതി പ്രവൃത്തികളും ഏകോപിപ്പിക്കാൻ പിഡബ്ല്യുഡി, ജലസേചന വകുപ്പുകളുടെ ഉന്നതതലയോഗം സ്ഥിരം സമിതിക്ക് രൂപം നൽകി. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് കൺവീനറും ഇരു വകുപ്പിലെയും മേധാവികൾ അംഗങ്ങളുമായാണ് സമിതി. കുടിവെള്ള പദ്ധതിക്ക് പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത് പരാവധി ഒഴിവാക്കാനുള്ള നിർദേശങ്ങൾ 15നകം സമിതി സമർപ്പിക്കും. യോഗശേഷം വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് തീരുമാനങ്ങൾ വിശദീകരിച്ചത്.
