കെ റെയിൽ : എതിർക്കുന്നവർക്ക് നിക്ഷിപ്ത താൽപര്യമെന്ന് മുഖ്യമന്ത്രി.

സിൽവർലൈൻ പദ്ധതിയിൽ സംശയങ്ങൾ ദുരീകരിക്കുക സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികളെ എതിർക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിൻറെ വികസനം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങൾ വികസിക്കണം. നാടിൻറെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാൽ അതിന് വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏറ്റവും കുറഞ്ഞ തോതിൽ ആഘാതമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതി. പരിസ്ഥിതിക്ക് ദോഷം വരുമെന്ന് ചിലർ നേരത്തെ പ്രഖ്യാപിക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടി പദ്ധതി കടന്ന് പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment