Asian Metro News

പതിനഞ്ച് മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

പതിനഞ്ച് മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍

പതിനഞ്ച് മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍
January 02
22:10 2022

ജനുവരി മൂന്ന് മുതല്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കു രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണി വരെ വാക്സിനേഷന്‍ നല്‍കും. തുടര്‍ന്ന് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഈ പ്രായക്കാര്‍ക്ക് മാത്രമായി വാക്സിനേഷന്‍ ഉണ്ടായിരിക്കും.

കൂടാതെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്തു ആരോഗ്യ കേന്ദ്രങ്ങളില്‍  തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും 15-18 വയസ്സ് വരെയുള്ളവര്‍ക്കു മാത്രമായി വാക്സിനേഷന്‍ നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്, പാങ്ങപ്പാറ IFHC, ഫോര്‍ട്ട് താലൂക്ക് ഹോസ്പിറ്റല്‍, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി , കേശവപുരം CHC, ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി , ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, വര്‍ക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പത്തു സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തുടര്‍ ആഴ്ചകളില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment