എക്സൈസ് സ്പെഷ്യൽ ഡ്രൈവ്: കർശന പരിശോധന തുടരുന്നു

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 358 എൻ ഡി പി എസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എം ഡി എം എ, 453 ഗ്രാം ഹാഷിഷ് ഓയിൽ, 264 ഗ്രാം നാർക്കോട്ടിക് ഗുളികകൾ, 40 ഗ്രാം മെത്താംഫിറ്റമിൻ, 3.8 ഗ്രാം ബ്രൗൺ ഷുഗർ, 13.4 ഗ്രാം ഹെറോയിൻ, 543 ലിറ്റർ വാറ്റ് ചാരായം, 1072 ലിറ്റർ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റർ ഐ എം എഫ് എൽ, 33,939 ലിറ്റർ കോട എന്നിവ കണ്ടെടുത്തു. ഇതിന് പുറമെ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പോലീസിന് കൈമാറി.
തമിഴ്നാട് അതിർത്തിയിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്നാട് പ്രൊഹിബിഷൻ വിങ്ങിന് കൈമാറി. ഡിസംബർ നാലു മുതൽ ജനുവരി മൂന്നു വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. പാലക്കാട് വേലന്താവളം എക്സൈസ് ചെക്ക് പോസ്റ്റ്വഴി കാറിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച 188 കിലോഗ്രാം കഞ്ചാവ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി.
There are no comments at the moment, do you want to add one?
Write a comment