ന്യൂഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. കോവിന്‍ ആപ്പിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്കി വാക്സിനേഷന് തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷന് തുടങ്ങുന്നത്.
2007-ലോ മുമ്പോ ജനിച്ച 15-18നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്കാണ് ജനുവരി മൂന്നുമുതല്‍ വാക്സിന് ലഭിക്കുക. വാക്സിന് രജിസ്ട്രേഷന് സമയത്ത് കുട്ടികളുടെ തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യണം. ആധാര്‍ ഇല്ലാത്തവര്‍ക്ക് സ്കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി ഉപയോഗിക്കാം.