ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ സമയബന്ധിതമാക്കും; പരാതികള്‍ പരിഹരിക്കും: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍

December 31
10:50
2021
ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാനും പരാതികള്‍ പരിഹരിക്കാനും പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി അവലോകന യോഗങ്ങള്‍ ചേരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പല സേവനങ്ങളും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പഞ്ചായത്തുകളില്‍ അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്ന നില പാടില്ലെന്നും മന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment