കൊട്ടാരക്കര : കേരളാ റേഷൻ എംപ്ലോയിസ് യുണിയൻ(CITU) കൊട്ടാരക്കര NFSA ഡിപ്പോയിൽ ധർണ്ണ നടത്തി. കൊട്ടാരക്കരയിലെ റേഷൻ കടകളിൽ 29-ാം തിയതി ആയിട്ട് പോലും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചിട്ടില്ല. ജനങ്ങൾ കടകൾ തോറും കയറി ഇറങ്ങുകയാണ്. അതുപോലെ ഉപയോഗ ശുന്യമായ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ സംഘടന ഉന്നയിച്ചു എല്ലാമാസവും ബാക്കി താലൂക്കിലെ പോലെ 1 തിയതി തന്നെ സാധനങ്ങൾ എത്തിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാബു പണിക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലാലു K ഉമ്മൻ സ്വാഗതവും താലുക്ക് സെക്രട്ടറി രഞ്ജിത് വിഷയം അവതരിപ്പിച്ചു. നേതാക്കളായ രാജീവ്, ബിജു എം ജി , T. V പ്രകാശ് എന്നിവർ പങ്കെടുത്തു.
