അപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കും: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കൊല്ലം ചവറയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ചികിത്സയ്ക്കും മറ്റുമുള്ള സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. താലൂക്കാശുപത്രിയില്‍ ഇവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയും അനുബന്ധ സഹായങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. അപകടമുണ്ടായത് ദുഖകരമാണെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് നടപടി സ്വീകരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 പേരാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.
There are no comments at the moment, do you want to add one?
Write a comment