കൊട്ടാരക്കര . ഓടനാവട്ടം ചുങ്കത്തറയിൽ ആവേശം വിതറി വീണ്ടും മരമടി മഹോത്സവം. കാറ്റിൽ വെൽഫെയർ അസോസിഷൻ്റെ നേതൃത്വത്തിലാണ് ഓടനാവട്ടം ചുങ്കത്തറ ഏലയിൽ മരമടി മത്സര സങ്കടിപ്പിച്ചത്. 26 ജോഡി കാളകൾ സീനിയർ ,ജൂനിയർ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി ജോസിൻ്റെ അധ്യക്ഷതയിൽ ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് അമ്പിളി ശിവൻ ഉദ് ഘാടനംചെയ്തു. കാറ്റിൽ വെൽഫെയർ അസോസിഷൻ ജനറൽ സെക്രട്ടറി പള്ളിക്കൽ നിസ്സാം , ശ്രീജിത്ത് നെല്ലിക്കുന്നം എന്നാണിവർ സംബന്ധിച്ച്. പ്രദശന ഇനത്തിൽ അനസ് കുന്നു പുറത്തു വീട് പള്ളിക്കൽ , സീനിയർ കയറിട്ടടി ആദം ജെറിൻ ജേക്കബ് മുഖത്തല , സബ് ജൂനിയർ അൻസില ബ്രോതെര്സ് നാവായിക്കുളം , ജൂനിയർ കയറിട്ടടി ആദി ദേവ് പാലാഴി ചിറക്കര , സബ് ജൂനിയർ ചാമ്പിയൻ അൻസില ബ്രോതെര്സ് നാവായിക്കുളം, സീനിയർ വേഗത ആദം ജെറിൻ ജേക്കബ് മുഖത്തല, ജൂനിയർ വേഗത ആദി ദേവ് പാലാഴി ചിറക്കര. സീനിയർ ചാമ്പിയൻ ആദം ജെറിൻ ജേക്കബ് മുഖത്തല. ജൂനിയർ ചാമ്പ്യൻ എസ് ആർ പോരേടം എന്നിവർ ചാമ്പ്യനായി.
