Asian Metro News

ലക്ഷങ്ങൾ വിലപിടിപ്പുള്ള അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

ലക്ഷങ്ങൾ വിലപിടിപ്പുള്ള അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

ലക്ഷങ്ങൾ വിലപിടിപ്പുള്ള അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
December 27
12:47 2021

ചിറ്റൂർ. അതിമാരക മയക്കുമരുന്നിനത്തിൽ പെട്ട 40 ഗ്രാം MDMA യുമായി യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ചിറ്റൂർ പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്നു പുലർച്ചെ 5.30 മണിക്കാണ് ചിറ്റൂർ – പാലക്കാട് റോഡിൽ പൊൽപ്പുള്ളിക്കടുത്ത് കമലം സ്റ്റോപ്പിൽ വെച്ചാണ് സംശയാസ്പദമായി കാണപ്പെട്ട യുവാവിനെ പരിശോധിച്ചതിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതി മലപ്പുറം, തിരൂർ സ്വദേശിയും നിലവിൽ കോയമ്പത്തൂർ , സെൽവപുരത്ത്, നെഹ്റു നഗറിൽ താമസിക്കുന്നതുമായ ഗൗതം വ : 23 ആണ് അറസ്റ്റിലായത്.

  പുതുവത്സര ആഘോഷങ്ങൾക്കായി നിശാ പാർട്ടികളിൽ ഉപയോഗിക്കുന്നതിന് കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്. ഇടപാടുകാർക്ക് കൈമാറാൻ നിൽക്കവേയാണ് അറസ്റ്റ്. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചില്ലറ വിപണിയിൽ  രണ്ട് ലക്ഷത്തിലധികം രൂപ വില മതിക്കും.


പുതുവത്സര ദിനാഘോഷങ്ങൾക്കായി കേരളത്തിലേക്ക് ലഹരി കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന  അതിർത്തികൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും  കാറിൽ കടത്തിയ 40 ഗ്രാം MDMA യുമായി യുവാവിനെ വാളയാർ പോലീസ് അറസ്റ്റു ചെയ്തിരുന്നു.  മയക്കു മരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും, ജില്ലയിലെ ഇടപാടുകാരെക്കുറിച്ചും സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


  പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ , ചിറ്റൂർ ASP പദം സിംഗ് IPS , ഇൻസ്പെക്ടർ E. R. ബൈജു , സബ് ഇൻസ്പെക്ടർ N. R. സുജിത്ത്, SCPO രവി, CPO ശിവദാസ്,  ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T.R. സുനിൽ കുമാർ, റഹിം മുത്തു, K. അഹമ്മദ് കബീർ, ട .ഷനോസ് ,R. രാജീദ്, S. ഷമീർ, S.സമീർ, സൈബർ സെൽ ഉദ്യോഗസ്ഥൻ വിഷ്ണു രാജ്  എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment