പശ്ചാത്തല വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പാലായി റഗുലേറ്റര്‍ കംബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി യാഥാര്‍ഥ്യമായതോടെ നീലേശ്വരത്തേയും പരിസര പ്രദേശങ്ങളിയും ശുദ്ധജല വിതരണത്തിനും ഗതാഗതത്തിലും വലിയ പുരോഗതിയാകും. പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം ഉറപ്പു വരുത്താനാകും. ഉപ്പു വെള്ളം തടഞ്ഞു നിര്‍ത്തുന്നത് കാര്‍ഷിക മേഖലയിലും അഭിവൃദ്ധി കൈവരിക്കും.
