മൈലാട്ടുംപാറ -പീച്ചി അംബേദ്കർ കുന്ന്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

December 27
14:11
2021
മൈലാട്ടുംപാറ -പീച്ചി അംബേദ്കർ കുന്ന്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. പാണംഞ്ചേരി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ തകർന്ന് കിടന്നിരുന്ന മൈലാട്ടുംപാറ -പീച്ചി അംബേദ്കർ കുന്ന്പാലം മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നിർമ്മിക്കുന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. പാണംഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻഅധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment