ബിഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാർ പുറത്തുവിട്ടു. മുസാഫർപൂരിലെ ബേല എന്ന സുപ്രധാന വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
