Asian Metro News

വയോമധുരം’ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

വയോമധുരം’ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

വയോമധുരം’ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
December 27
10:35 2021

തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന ‘വയോമധുരം’ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകര്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695021 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷകള്‍ നല്‍കാം. അപേക്ഷകള്‍ sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വയോമധുരം പദ്ധതിയില്‍ ഉള്‍പ്പെട്ട് ഗ്ലൂക്കോമീറ്റര്‍ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല. അപേക്ഷകര്‍ പ്രായം തെളിയിക്കുന്നതിനു സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നതായി തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍, പ്രമേഹ രോഗിയാണെന്നുള്ള സര്‍ക്കാര്‍/ NRHM ഡോക്ടറുടെ സാക്ഷ്യപത്രം (എത്രകാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം) എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷകള്‍ 2022 ജനുവരി 10ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241 എന്ന നമ്പറില്‍ ബന്ധപ്പെടാം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment