Asian Metro News

കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ

കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ
December 25
09:10 2021

പത്തനാപുരം: രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു പേരെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന് പിടികൂടി. ആന്ധ്രാ വിശാഖപട്ടണം സ്വദേശികളായ രാമു(24), മുരല്ല ശ്രാവൺ കുമാർ(27) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽനിന്നും 965 ഗ്രാം ഹരീഷ് ഓയിൽ കണ്ടെടുത്തു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലെ മൊത്തകച്ചവടക്കാർക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വിശാഖ പട്ടണത്തിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ് രാമു. ഹാഷിഷ് ഓയിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു ബാഗിൽ സൂക്ഷിക്കുകയായിരുന്നു. ആന്ധ്രായിൽ നിന്ന് കായംകുളത്തു ട്രെയിൻ ഇറങ്ങിയ ഇവർ അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് പത്തനാപുരത്തെത്തിയത്. കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന മാരക ലഹരിമരുന്നാണ് ഹാഷിഷ് ഓയിൽ . ഇതിൽ അടങ്ങിയിരിക്കുന്ന രാസപഥാർത്ഥമായ ” കന്നാബിനോയിഡ്‌സ് ” മനുഷ്യരിൽ മാരകമായ ലഹരി ഉളവാക്കുകയും സ്വബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കഞ്ചാവിനേക്കാൾ അഞ്ചിരട്ടിയോളം ലഹരിയെറിയ ഇതിന്റെ തുടർച്ചയയായ ഉപയോഗം മൂലം മരണം വരെ സംഭവിക്കാം. ഒരു കിലോ വരെ ഹാഷിഷ് ഓയിൽ കൈവശം വയ്ക്കുന്നത് NDPS നിയമ പ്രകാരം 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കേരള ഡിജിപി യുടെ “ഓപ്പറേഷൻ കാവൽ” , റേഞ്ച് ഡി.ഐ.ജി യുടെ ഓപ്പറേഷൻ ട്രോജൻ തുടങ്ങിയ പദ്ധതികൾ പ്രകാരം റൂറൽ ജില്ലയിലുടനീളം നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളായ DYSP R . അശോക് കുമാർ , ഡാൻസാഫ് S. I ബിജു പി. കോശി, ശിവശങ്കരപിള്ള, അനിൽ കുമാർ, അജയ് കുമാർ, രാധാകൃഷ്ണപിള്ള ,പത്തനാപുരം SHO S . ജയകൃഷ്ണൻ S. I മാരായ രവീന്ദ്രൻ നായർ മധുസൂദനൻ പിള്ള, രാജേഷ്, ASI മാരായ ബിജു ജി എസ് നായർ, സഞ്ജീവ് മാത്യു , സിപി ഓ മാരായ റിയാസ്, രഞ്ജിത്, ഹരിലാൽ, ഗിരീഷ്, ശബരീഷ്, മഹേഷ് മോഹൻ, ഹോം ഗാർഡ് പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പുതുവത്സരം പ്രമാണിച്ചു ഇത്തരത്തിലുള്ള വ്യാപകമായ റെയ്ഡ് തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment