Asian Metro News

കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടറേയും ഡ്രൈവറേയും ആക്രമിച്ച പ്രതി അറസ്റ്റിൽ

 Breaking News
  • കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്, എ​ൻ95 മാ​സ്ക് നിർബന്ധമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ ആ​ദ്യം ത​ന്നെ അ​തി തീ​വ്ര​വ്യാ​പ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ൽ സ്ഥി​തി വ​ഷ​ളാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ഘ​ട്ടം അ​തി​പ്ര​ധാ​ന​മാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും...
  • ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലാണ് മുന്നറിയിപ്പ്. അടുത്തിടെ കാണുന്ന രോഗ വ്യാപനത്തിലെ കുറവ് അവസാനമല്ലെന്നും അതിവേഗം കേസുകള്‍ വര്‍ധിച്ച്‌ വേഗത്തില്‍ തന്നെ കുറയുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ...
  • കുട്ടികൾക്ക് സ്‌കൂളുകളിൽ ഇന്നു മുതൽ വാക്‌സിൻ നൽകും സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ വാക്‌സിൻ നൽകും. 15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് നൽകുന്നത്. 967 സ്‌കൂളുകൾ ഇതിനായി സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അർഹരായ കുട്ടികളിൽ 51 ശമതാമനം പേർ...
  • സംസ്ഥാനത്ത് ഗുരുതര കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു. ഓക്‌സിജൻ കിടക്കകളും ഐ.സി.യു ബെഡുകളും വെന്റിലേറ്റർ സൗകര്യവും വേണ്ട രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ വെന്റിലേറ്റർ വേണ്ട രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനമാണ് വർധന. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം...
  • തിരുവനന്തപുരം സെൻട്രൽ ജയിലിലെ റെയ്ഡ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ റെയ്ഡിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അതീവ അപകടകാരികളായ തടവുകാരുടെ നിരീക്ഷണം സംബന്ധിച്ചും അതീവ സുരക്ഷാ ബ്ലോക്കിൽ നടത്തിയ റെയ്ഡ് സംബന്ധിച്ചും ലാഘവത്തോടെ പരുമാറുകയും ഇതിനെ തുടർന്ന് സെൻട്രൽ ജയിൽ...

കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടറേയും ഡ്രൈവറേയും ആക്രമിച്ച പ്രതി അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടറേയും ഡ്രൈവറേയും  ആക്രമിച്ച പ്രതി അറസ്റ്റിൽ
December 25
18:13 2021

കൊട്ടാരക്കര – കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ആവണീശ്വരം മുട്ടത്ത് തേരീ ഭാഗം ആശാഭവനിൽ അനുവിനെ (30) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ (24.12.2021) വൈകിട്ട് 6 മണിയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ്സ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും കൊല്ലം വഴി കരുനാ​ഗപ്പള്ളിക്ക് പോകുന്ന ബസ്സിൽ കണ്ടക്ടറായ വാളകം അണ്ടൂർ തടത്തിവിള വീട്ടിൽ സാജൻ കെ ജോണിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന് ബസ്സിന്റെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുവാൻ സ്ഥലം കൊടുത്തില്ല എന്ന് പറഞ്ഞ് ബസ്സ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ്റ്റോപ്പിൽ എത്തിയ സമയം ബസ്സിലേക്ക് അതിക്രമിച്ചുകയറി കണ്ടക്ടറുടെ കോളറിൽ പിടിച്ച് ഐഡന്റിറ്റി കാർഡ് വലിച്ചു പൊട്ടിച്ചും ടിക്കറ്റ് മെഷീൻ തട്ടിയെടുത്ത് അടിച്ചുതകർക്കുകയും ബസിൽനിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് തടയാനായി വന്ന ബസ് ഡ്രൈവർ പവിത്രനേയും പ്രതി ആക്രമിക്കുകയായിരുന്നു . ആക്രമണത്തിൽ പരിക്ക് പറ്റിയ കണ്ടക്ടർ സാജൻ കെ ജോണിന്റെ മൊഴി പ്രകാരം കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചതിനും, ബസ് ട്രിപ്പ് മുടക്കിയതിനും, ടിക്കറ്റ് മെഷീൻ നശിപ്പിച്ചതിനും, ഡ്രൈവറുടേയും കണ്ടക്ടറുടേയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment