കുടിവെള്ള ക്ഷാമം രൂക്ഷമാകാതിരിക്കാൻ ശ്രദ്ധ ചെലുത്തണം

ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാതിരിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ വികസന സമിതി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്തുകൾ മുൻകൈയെടുക്കണം. പട്ടികജാതി, വർഗ കോളനികൾ, ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേകം നടപടിയെടുക്കണം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ എം എൽ എ മാർ പങ്കെടുക്കുന്ന പ്രത്യേക യോഗം ഉടനെ വിളിച്ചു ചേർക്കാനും യോഗം നിർദ്ദേശിച്ചു.
ജില്ലയിലെ തകർന്ന റോഡുകളുടെ സ്ഥിതി പലയിടത്തും തുടരുകയാണ്. മഴ മാറിയ സാഹചര്യത്തിൽ പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും ഡിസംബർ 31 നകം പ്രധാനപ്പെട്ട തകർന്ന റോഡുകളിൽ ടാറിങ് പൂർത്തിയാക്കണമെന്നും യോഗത്തിൽ പങ്കെടുത്ത എം എൽ എമാർ ആവശ്യപ്പെട്ടു. പുനർ നിർമ്മാണത്തിന് ഇനിയും കാലതാമസമുണ്ടായാൽ പുതിയ കരാറുകാരനെ കണ്ടെത്തി മുന്നോട്ടു പോകേണ്ട സാഹചര്യം ഉണ്ടാവുമെന്നും അവർ ഉദ്യോഗസ്ഥരെ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment