Asian Metro News

പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 Breaking News

പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
December 24
11:50 2021

മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡിലുള്ള പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിലേക്കു കൊച്ചി കോര്‍പ്പറേഷന്‍, ആലുവ, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റി പരിധിയിലുള്ള കോളേജുകളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടിയിട്ടുള്ളതും കോളേജ് ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അഡ്മിഷന്‍ നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിനികള്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (ജാതി, വരുമാനം, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) മുവാറ്റുപുഴ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ എറണാകുളം എന്നീ ഓഫീസുകളില്‍ ഈ മാസം 30 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ട്രൈബര്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment