കൊട്ടാരക്കര : പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിലെ നാട്ടിൻ പെരുത്തുമാല എന്ന അപ്പൂപ്പൻ കാവിൽ നിന്നും ഓട്ടുവിളക്കുകൾ മോഷണം നടത്തി വരവേ വാളകം O P ഡ്യൂട്ടിയിലുണ്ടായിരുന്ന S. I പൊന്നച്ചൻ , ഹോം ഗാർഡ് തുളസി എന്നിവർ (20 .12 .2021) അർദ്ധരാത്രിയിൽ തലച്ചിറ ഭാഗത്തു വാഹന പരിശോധനയ്ക്കിടെ സംശയകരമായി കാണപ്പെട്ട ഓട്ടോറിക്ഷ പരിശോധിച്ചതിൽ നിരവധി ഓട്ടുവിളക്കുകൾ കണ്ടതിനെത്തുടർന്ന് ഓട്ടോ ഓടിച്ചുവന്ന ചക്കുവരയ്ക്കൽ വില്ലേജിൽ തലച്ചിറ മുറിയിൽ മടന്തകുഴി തെക്കേക്കര പുത്തൻ വീട്ടിൽ തെയ്യം എന്ന് വിളിക്കുന്ന നിസാമുദീ(39)നെ ചോദ്യം ചെയ്തതിൽ അപ്പൂപ്പൻ കാവിൽ നിന്നും മോഷണം ചെയ്തെടുത്തതെന്ന് പറയുകയാൽ ഇയാളെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു SHO യുടെ നേതൃത്വത്തിൽ വിശദമായി കൂടുതൽ ചോദ്യം ചെയ്തതിൽ ഇദ്ദേഹത്തോടൊപ്പം മോഷണത്തിന് ഉണ്ടായിരുന്ന പിടവൂർ വില്ലേജിൽ പിരിയൻ പുന്ന എന്ന സ്ഥലത്തു പിരിയൻ പുന്ന വീട്ടിൽ (സുനിൽ ഭവനം) മഷി എന്നു വിളിക്കുന്ന സുനിൽ(40) എന്നയാളെയും കൊട്ടാരക്കര പോലീസ്
അറസ്റ്റു ചെയ്തു. മുൻപും തെയ്യം എന്ന് വിളിക്കുന്ന നിസാമുദീൻ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതാണ്.
