Asian Metro News

പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

 Breaking News
  • എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിർവഹിക്കുന്ന ജോലിയും...
  • ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം....
  • കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത്  വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ  മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി...
  • വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ജീവിതശൈലി...
  • ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെയാണ്...

പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
December 22
16:24 2021

പി ടി തോമസിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പർലിമെൻറേറിയനെയാണ് പി ടി തോമസിന്റെ  വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഗവർണർ അനുശോചിച്ചു

തൃക്കാക്കര എം എൽ എ പി.ടി. തോമസിന്റെ നിര്യാണത്തിൽ ഗവർണർ അരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ‘ഊർജസ്വലതയും അർപ്പണബോധവുമുള്ള സാമാജികനായും പാർലമെന്റേറിയനായും വലിയ  ജനപ്രീതി നേടിയ വ്യക്തിയായിരുന്നു പി.ടി തോമസ്. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി അദ്ദേഹത്തിന്റെ  നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു”, ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഗതാഗത മന്ത്രി അനുശോചിച്ചു

തൃക്കാക്കര എംഎൽഎ  പി.ടി. തോമസിന്റെ അകാല  നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അഗാധ ദുഃഖം രേഖപ്പെടുത്തി. വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എംപിയും എംഎൽഎയും എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു. ഇടപെടുന്ന എല്ലാവരോടും മാന്യമായി പെരുമാറുന്ന ഏറ്റെടുക്കുന്ന എല്ലാ കാര്യവും ഉത്തരവാദിത്വത്തോടുകൂടി ചെയ്യുന്ന ഒരു ഉത്തമ പൊതുപ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിൽ വിവിധ ചേരികളിലുള്ളവരോടും ആത്മാർത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുവാൻ  അദ്ദേഹത്തിനായി. പരിസ്ഥിതിയെ ആത്മാർത്ഥമായി സ്‌നേഹിച്ച അദ്ദേഹം സാംസ്‌കാരിക മണ്ഡലത്തിലും സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

പി.ടി.  തോമസിന്റെ നിര്യാണത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു

തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. പി.ടി. തോമസിന്റെ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകൾ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

ഭക്ഷ്യ മന്ത്രി അനുശോചിച്ചു

പി.ടി തോമസ് എം.എൽ.എ യുടെ നിര്യാണത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അനുശോചിച്ചു.  മികച്ച പാർലമെന്റേറിയൻ, നിയമസഭ സാമാജികൻ, വാഗ്മി, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പി.ടി തോമസിന്റെ സംഭാവനകൾ കേരളീയ സമൂഹം എന്നും ഓർമ്മിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment