കൊട്ടാരക്കര : പുനലൂർ ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥിയായ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിന് കോളേജിൽ 20ന് സ്വീകരണം നൽകും. എഫ്.എസ്.എ, കോളേജ്, മാനേജ്മെന്റ്, പി.ടി.എ എന്നിവ സംയുക്തമായാണ് ‘ആദരവ്- 2021’ എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10ന് എം.ജെ.രാധാകൃഷ്ണൻ നഗറിൽ(കോളേജ് ആഡിറ്റോറിയം) നടക്കുന്ന ചടങ്ങിൽ എഫ്.എസ്.എ പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാലിന് എഫ്.എസ്.എയുടെയും കോളേജിന്റെയും പി.ടി.എയുടെയും ഉപഹാരങ്ങൾ സമർപ്പിക്കും. ചടങ്ങിൽ മെറിറ്റ് അവാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. ആർ.ഡി.സി കൺവീനർ കെ.സുരേഷ് കുമാർ, ആദ്യബാച്ച് വിദ്യാർത്ഥി ക്യാപ്ടൻ മധുസൂതനൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ.ടി.പി.വിജുമോൻ, എഫ്.എസ്.എ ജനറൽ സെക്രട്ടറി ആർ.സുഗതൻ, പുനലൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ദിനേശൻ, മാത്യു വർഗീസ്, കോട്ടാത്തല ശ്രീകുമാർ, ഡോ.ആർ.രതീഷ്, എസ്.മുരളീധരൻ, ഡോ.കെ.എസ്.കവിത എന്നിവർ സംസാരിക്കും. പൂർവ വിദ്യാർത്ഥിനി എൻ.സുപ്രിയ മോളുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് കലാപരിപാടികളും ഉണ്ടാകും. 1965 ജൂലൈ 15ന് മുൻ മുഖ്യമന്ത്രി ആർ.ശങ്കർ സ്ഥാപിച്ച കോളേജിന് നാളിതുവരെ 36,000 പൂർവ വിദ്യാർത്ഥികളുണ്ടെന്നും എട്ട് ഡിഗ്രി കോഴ്സുകളും നാല് പി.ജി കോഴ്സുകളുമുള്ള കലാലയത്തിന് നല്ല നാളേയ്ക്കുള്ള ഒട്ടേറെ പദ്ധതികൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും എഫ്.എസ്.എ പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറിമാരായ മാത്യു വർഗീസും കോട്ടാത്തല ശ്രീകുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446340430, 9447499199.
