Asian Metro News

തൊഴില്‍ കണ്ടെത്തുന്നതിന് ദിശാബോധം പകരും – മന്ത്രി വി. ശിവന്‍കുട്ടി

 Breaking News
  • എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിർവഹിക്കുന്ന ജോലിയും...
  • ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം....
  • കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത്  വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ  മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി...
  • വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ജീവിതശൈലി...
  • ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെയാണ്...

തൊഴില്‍ കണ്ടെത്തുന്നതിന് ദിശാബോധം പകരും – മന്ത്രി വി. ശിവന്‍കുട്ടി

തൊഴില്‍ കണ്ടെത്തുന്നതിന് ദിശാബോധം പകരും – മന്ത്രി വി. ശിവന്‍കുട്ടി
December 14
12:13 2021

തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ സജ്ജമായ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സരപരീക്ഷാ പരിശീലനം തുടങ്ങി അഭിമുഖങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ വരെ ഇത്തരം കേന്ദ്രങ്ങള്‍ വഴി നല്‍കുകയാണ്.പുതിയ കാലത്തിന് ചേര്‍ന്ന രീതിയിലാണ് ഇവിടുത്തെ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പഠനം മാത്രമല്ല തൊഴിലിലേക്കുള്ള വഴിയെന്ന് പറഞ്ഞു. വൈദഗ്ധ്യത്തോടയുള്ള സമീപനം വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രയോഗത്തില്‍ കൊണ്ടു വരുന്നത് തൊഴില്‍ സാധ്യത വര്‍ധിക്കാന്‍ ഇടയാക്കും.സംസ്ഥാനത്തെ ഏഴാമത്തെ കരിയര്‍ ഗൈഡന്‍സ് കേന്ദ്രമാണ് കൊട്ടാരക്കരയില്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, ജോയിന്റ് ഡയറക്ടര്‍ ഓഫ് എംപ്ലോയ്‌മെന്റ് എം. എ. ജോര്‍ജ്ജ് ഫ്രാന്‍സിസ്, മുന്‍ നിയമസഭാംഗം അയിഷ പോറ്റി, തഹസില്‍ദാര്‍ ജി. നിര്‍മല്‍ കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ ആര്‍. ബൈജു ചന്ദ്രന്‍, സതീശ് കരുണാകരന്‍, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ ആര്‍. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment