കുണ്ടറ – പേരയം, മുളവന മമത നഗറിൽ ഷീബ ഭവനത്തിൽ ലാലിന്റെ ഭാര്യ ഷീബയെ (38) വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച കേസ്സിൽ മമതാ നഗറിൽ പ്രതിഭാ ഭവനിൽ പ്രവീൺ കുമാറിനെ (32) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 29-ാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ പ്രതി ഷീബയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ഷീബയെ മർദ്ദിക്കുകയായിരുന്നു. പ്രതിയ്ക്ക് ഷീബയോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഷീബയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രവീൺ കുമാറിനെ ഇന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
