സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ ‘വിസ്മയം’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികളില്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. അക്കാദമിക് രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നും പറഞ്ഞു.
