Asian Metro News

അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ – സാമൂഹിക സര്‍വ്വെക്കായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ – സാമൂഹിക സര്‍വ്വെക്കായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ – സാമൂഹിക സര്‍വ്വെക്കായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും
December 11
09:30 2021

അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ -സാമൂഹിക സര്‍വ്വെ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. അട്ടപ്പാടിയില്‍ പദ്ധതികളുടെ അപര്യാപ്തതയല്ലെന്നും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവിത ശൈലി അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍ കൂടി നടപ്പിലാക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അട്ടപ്പാടി മേഖലയില്‍ ഒരേ ഇനത്തില്‍പ്പെടുന്ന വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്രമായൊരു പദ്ധതി രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഊരുകളില്‍ സ്വയം തൊഴിലിനുള്ള ഉപാധികള്‍ കണ്ടെത്തി അവരെ പ്രാപ്തമാക്കണം. മദ്യപാനം, പുകയില -മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങളില്‍ സ്ത്രീകളുള്‍പ്പെടെ ഏര്‍പ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നത് ഉചിതമാകുമെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment