ജില്ലയിൽ ഭക്ഷ്യവിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താൻ ഗോഡൗണുകളിൽ മിന്നൽ സന്ദർശനം നടത്തി ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എഫ് സി ഐ ഗോഡൗൺ, സപ്ലൈക്കോയുടെ നിയന്ത്രണത്തിലുള്ള എൻ എഫ് എസ് എ ഗോഡൗൺ, ജില്ലാ താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമന്ത്രി സന്ദർശനം നടത്തിയത്.എൻ എഫ് സി ഐ ഗോഡൗണിൽ പൊട്ടിയ നിലയിൽ ബാഗുകൾ കണ്ടെത്തിയതിന് മന്ത്രി ജീവനക്കാരോട് വിശദീകരണം ചോദിച്ചു
