ആയുര്‍വേദ രംഗത്ത് ഗണ്യമായ സംഭാവനകൾ നൽകിയ പ്രമുഖരായ വ്യക്തികൾക്കും സംഘടനകൾക്കുമുളള ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡുകൾ 2021 ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വിതരണം ചെയ്തു
ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന (Education, Film, Media, etc) പ്രമുഖരെ കണ്ടെത്തി ആദരിക്കാറുളള ഇന്റീവുഡ്, ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള “ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡ് 2021” പ്രഖ്യാപിച്ചു. പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ (പങ്കജകസ്തൂരി),അന്താരാഷ്ട്ര പ്രശസ്തനായ ആയുര്‍വേദ ചികിത്സകൻ ഡോ. K. G. രവീന്ദ്രൻ (മുൻ മെഡിക്കൽ ഡയറക്ടർ- ആര്യവൈദ്യ ചികിത്സാലയം, കോയമ്പത്തൂർ), ഡോ. രാമനാഥൻ Ramanathan Devarajaiyer (M.D. & ചീഫ് ഫിസീഷ്യൻ – സീതാറാം ആയുര്‍വേദ ഹോസ്പിറ്റൽ, തൃശ്ശൂർ), Mr. ബേബി മാത്യു Baby Mathew Somatheeram (M.D- സോമതീരം), Dr.D.ഇന്ദുചൂഡൻ (മെഡിക്കൽ ഡയറക്ടർ- രുദ്രാക്ഷ ആയുർവേദിക് ഹോളിസ്റ്റിക് സെന്റർ & Co-founder Winsome leaves ആയുര്‍വേദിക് കോസ്മെറ്റോളജി ക്ലിനിക്ക്, തൃശ്ശൂർ) എന്നിവർക്ക് ആയുര്‍വേദ രംഗത്തെ അവരുടെ പ്രവർത്തനങ്ങളും സംഭാവനകളും നേട്ടങ്ങളും കണക്കിലെടുത്തുകൊണ്ട് വ്യക്തിഗത വിഭാഗത്തിലും (Individuals excellence category) PNNM ആയുര്‍വേദ കോളേജ്, ഷൊർണൂർ Sandhya Mannath , നങ്ങേലിൽ ആയുര്‍വേദ കോളേജ് – കോതമംഗലം, അഷ്ടാംഗം ആയുർവേദ വിദ്യാപീഠം (കോളേജ്) – കൂറ്റനാട് Narayanan Nambi , ചിങ്ങോലിൽ ആയുര്‍വേദ ആശുപത്രി-കൊല്ലം, അരീക്കൽ ആയുര്‍വേദ ആശുപത്രി – കൊട്ടാരക്കര മുതലായ പ്രമുഖ സ്ഥാപനങ്ങൾക്ക് ആയുര്‍വേദ രംഗത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും ആസ്പദമാക്കി സ്ഥാപന വിഭാഗത്തിലും (Organisational excellence category) ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡുകൾ 2021 നൽകി ആദരിച്ചു.
വെരിക്കോസ് വെയ്ൻ / വെരിക്കോസ് അൾസറിനെ ഏറ്റവും ഫലപ്രദമായ ADVANCED INTEGRATED AYURVEDA ചികിത്സയിലൂടെ 5000 ൽ അധികം രോഗികളെ ചികിൽസിച്ചു ഭേദമാക്കിയതാണ് അവാർഡിന് അർഹമാക്കിയത്.
വെരിക്കോസ് വെയിൻ ചികിത്സക്കുള്ള ഏറ്റവും മികച്ച ആയുർവേദ ഹോസ്പിറ്റൽ ആയി അരീക്കൽ ആയുർവേദ ഹോസ്പിറ്റലിനെ തിരഞ്ഞെടുത്തു.