Asian Metro News

റേഷൻ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

റേഷൻ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി

റേഷൻ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി
December 08
11:21 2021

റേഷൻ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സർക്കാർ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷൻ കടകളുടെ ഉടമസ്ഥ അവകാശികൾ ഇല്ലാത്തതും ലൈസൻസ് നൽകാൻ സാധിക്കാത്തതുമായ പ്രശ്നങ്ങളിൽ നോട്ടിഫൈ ചെയ്ത് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ്. താൽക്കാലികമായി ബന്ധിപ്പിച്ചിരിക്കുന്ന കടകളെ സംബന്ധിച്ച് പിൻഗാമിയോ അവകാശിയോ നടത്തിപ്പുകാരോ എന്നത് സംബന്ധിച്ചുള്ള പരിശോധന എത്രയും വേഗം പൂർത്തിയാക്കി അർഹതുള്ളവർക്ക് നൽകാനുള്ള നടപടിയാണ് വകുപ്പും സർക്കാരും ഉദ്ദേശിക്കുന്നത്. 1500 ൽ അധികം റേഷൻ കടകൾ മറ്റ് കടകളുമായി ബന്ധിപ്പിച്ചിരിക്കുന്നത് പൂർണമായും ഒഴിവാക്കും. 14250 റേഷൻ കളകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1500 കടകളിലെ പ്രശ്നം പരിഹരിച്ച് അർഹരായ അത്രയും പേർക്ക് തൊഴിൽ സാഹചര്യം ഒരുക്കും. റേഷൻ വാങ്ങാൻ വരുന്നവർക്ക് അറ്റാച്ച് ചെയ്തിരിക്കുന്ന റേഷൻ കടകളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ജനങ്ങൾക്ക് നിലവിലുള്ള അസൗകര്യം മാറ്റി അവരുടെ വാർഡിൽ തന്നെ കട പുന:സ്ഥാപിച്ചുകൊണ്ട് റേഷൻ ലഭ്യമാക്കും. റേഷൻ കട ലൈസൻസികളെ സംബന്ധിച്ച് പരമാവധി ആനുകൂല്യം ഉറപ്പാക്കും. കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ കുടുംബങ്ങൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള ലൈസൻസ് പിൻഗാമികളോട് ഉദാരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. റേഷൻ കട നടത്തിപ്പിൽ ചിലയിടങ്ങളിൽ പിഴവ് വന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സർക്കാരിനോടും ജനങ്ങളോടും റേഷൻ കട ഉടമകൾക്ക് ഉത്തരവാദിത്തമുണ്ട്. അവ പൂർണമായി നിർവഹിച്ച് കൃത്യമായ രീതിയിൽ റേഷൻ കാർഡ് ഉടമകൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കണം. ഈ പ്രവർത്തനത്തെ സർക്കാർ പ്രോത്സാഹിപ്പിക്കും. സർക്കാർ നിർദേശം അനുസരിച്ച് കടകൾ നടത്തുന്ന രീതിയിലേക്ക് പോകണം. മുൻവിധിയോട് കൂടി ഒരു ലൈസൻസിയുടെയും പ്രവർത്തനത്തെ തടസപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കൂട്ടായ ഇടപെടലിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷ്യസാധനം തൂക്കത്തിലും ഗുണനിലവാരത്തിലും മുൻപന്തിയിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment