Asian Metro News

കേരള കൈത്തറി മുദ്ര മുഖ്യമന്ത്രി പ്രകാശനം ചെയ്തു

 Breaking News
  • എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിർവഹിക്കുന്ന ജോലിയും...
  • ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം....
  • കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത്  വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ  മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി...
  • വീടുകളിൽ മരുന്നെത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ജീവിതശൈലി...
  • ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെയാണ്...

കേരള കൈത്തറി മുദ്ര മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരള കൈത്തറി മുദ്ര മുഖ്യമന്ത്രി പ്രകാശനം ചെയ്തു
December 08
10:48 2021

മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കേരള കൈത്തറി മുദ്രയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലോകത്ത് കൈത്തറി ഉത്പന്നങ്ങളിൽ വലിയ താത്പര്യം ഉയർന്നു വരുന്ന കാലമാണിത്. കേരള കൈത്തറി മുദ്ര വരുന്നതോടെ കൈത്തറിയെ ലോക മാർക്കറ്റിൽ എത്തിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈത്തറി ഉത്പന്നങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം വകുപ്പ് ആലോചിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുദ്ര രൂപകൽപന ചെയ്ത അധ്യാപകനായ കെ. കെ. ഷിബിന് മുഖ്യമന്ത്രി ഉപഹാരം നൽകി.
മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതി സംബന്ധിച്ച് കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി പഠനം നടത്തുകയും രൂപരേഖ സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്.

കേരളത്തിലെ തിരഞ്ഞെടുത്ത മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളെ ദേശീയ അന്തർദ്ദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുകയാണ് പദ്ധതിയിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. ഇതിലൂടെ മെച്ചപ്പെട്ട വിപണി കണ്ടെത്താനാകും. നൂതന ഡിസൈൻ ആശയങ്ങൾ കൈത്തറിയിൽ കൊണ്ടുവരാനും ലക്ഷ്യമിടുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പത്മശ്രീ ഗോപിനാഥ്, കൈത്തറി ആന്റ് ടെക്‌സ്‌റ്റൈൽ ഡയറക്ടർ കെ. എസ്. പ്രദീപ്കുമാർ, കെ. പി. സഹദേവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment